topbanner
Friday July 21st, 2017 - 12:05:pm
topbanner

ബര്‍ദന്റെ വേര്‍പ്പാട് തീരാ നഷ്ടമെന്ന് എ കെ ആന്റണി

NewsDesk
ബര്‍ദന്റെ വേര്‍പ്പാട് തീരാ നഷ്ടമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി സിപിഐ നേതാവ് എബി ബര്‍ദന്റെ നിര്യാണത്തില്‍ അനുസ്മരിച്ചു. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ക്കും സ്വന്തം വിശ്വാസങ്ങള്‍ക്കുംവേണ്ടി അവസാനം വരെ പോരാടിയ നേതാവായിരുന്നു എ.ബി. ബര്‍ദനെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി പോരാട്ടം നടത്തുന്ന ഘട്ടത്തിലും ജനാധിപത്യ, പുരോഗമന, മതേതര ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലും അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു. മറ്റെവിടത്തെക്കാളും ഇന്ത്യയില്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികള്‍ ഒരുമിച്ചുകൂടേണ്ടത് അനിവാര്യമായ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാടു തീരാനഷ്ടമാണെന്നും ആന്റണി പറഞ്ഞു. 

English summary
ak antony condole CPI leader A.B. Bardhan death
topbanner topbanner

More News from this section

Subscribe by Email