Friday April 26th, 2019 - 1:38:am
topbanner
topbanner

അജിത്ത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല: സിബിഐ ഹൈക്കോടതിയില്‍

NewsDesk
 അജിത്ത് ഡോവലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല: സിബിഐ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ദേശീയ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെയോ സിബിഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടേയോ ഫോണ്‍ ഒരുകാലത്തും ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ. ഡല്‍ഹി ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ കാലത്ത് ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

ഫോണ്‍ ചോര്‍ത്തലിനെപ്പറ്റി പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.

അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സാര്‍ഥക് സതുര്‍വേദിയാണ് ഫോണ്‍ചോര്‍ത്തല്‍ ആരോപണത്തില്‍ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഫോണ്‍ ചോര്‍ത്തുന്നതില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജ്ജിക്കാരന്റെ ആവശ്യം. ചില ഉദ്യോഗസ്ഥര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നാണ് ആരോപണം.

ഒരുഫോണും അനധികൃതമായി ചോര്‍ത്തുന്നില്ലെന്നാണ് സിബിഐയുടെ നിലപാട്. ഫോണ്‍ ചോര്‍ത്തുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടെന്നും സിബിഐ വ്യക്തമാക്കി. അനുമതി വാങ്ങിയശേഷമാണ് ഫോണുകള്‍ നിരീക്ഷണ വിധേയമാക്കുന്നതെന്നും സിബിഐ വ്യക്തമാക്കി.

 

English summary
ajith doyal phone should not tapedd
topbanner

More News from this section

Subscribe by Email