Wednesday November 21st, 2018 - 9:43:pm
topbanner

അതിശയിപ്പിക്കുന്ന വേഗതയുമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ്

NewsDesk
അതിശയിപ്പിക്കുന്ന വേഗതയുമായി എയര്‍ടെല്‍ ഇന്റര്‍നെറ്റ്

വിശാഖപട്ടണം: കടലിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന ഹൈപീഡ് ഇന്റര്‍നെറ്റുമായി എയര്‍ടെല്‍. വീശാഖപട്ടണത്തു നടക്കുന്ന രാജ്യന്തര ഫ് ളിറ്റ് റിവ്യൂവിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്നത്.

നാവികസേനാ അതികൃതരുടെ ആവിശ്യപ്രകാരമാണ് എയര്‍ടെല്‍ ഈ സേവനം ലഭ്യമാക്കുന്നതെന്നാണ് വിവരം. നേരത്തെ കരയില്‍ നിന്നും 2 കിലോ മീറ്റര്‍ അകലെയുള്ളവര്‍ക്കുമാത്രമേ ഇന്റര്‍നെറ്റ് സേവനം ലഭ്യമായിരുന്നുള്ളു എങ്കില്‍ ഇനിമുതല്‍ 15 കിലോ മീറ്റര്‍ അകലെയുള്ളവര്‍ക്കും സേവനം ലഭ്യമാകും.

തീരത്തു നിന്ന് അകലെ നങ്കൂരമിട്ടിരിക്കുന്ന വിവിധ രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ക്കും നാവികര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണിത്.

24 വിദേശ കപ്പലുകള്‍ ഉള്‍പ്പെടെ 90ഓളം കപ്പലുകളാണ് കടലില്‍ നങ്കുരമിട്ടിരിക്കുന്നത്. എന്നാല്‍ എത്ര ടവറുകള്‍ സ്ഥപിച്ചിട്ടുണ്ട് എന്ന കമ്പനി വ്യക്തമാക്കിട്ടില്ല. ഫ് ളിറ്റിന് ശേഷവും സേവനം തുടരാനാണ് തീരുമാനം എന്ന് എയര്‍ടെല്‍ തെലുങ്കാന സിഇഒ വെങ്കിടേഷ് വിജയരാഘവന്‍ പറഞ്ഞു.

 

കോഴിക്കോട്: മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് കോളേജില്‍ വിലക്കേര്‍പ്പെടുത്തി

 മോഹന്‍ലാല്‍ കച്ചവടവത്കരിക്കപ്പെട്ടു: സംവിധായകന്‍ തുറന്നന്നു പ

Read more topics: Airtel, 4G, Sea
English summary
Airtel Sets 4G Network 15 Kms In The Sea
topbanner

More News from this section

Subscribe by Email