Wednesday September 18th, 2019 - 5:13:pm
topbanner
Breaking News
jeevanam

വിമാന യാത്രക്കിടെ നോമ്പ് തുറക്കാന്‍ വെള്ളം ചോദിച്ച യുവാവിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു

suji
വിമാന യാത്രക്കിടെ നോമ്പ് തുറക്കാന്‍ വെള്ളം ചോദിച്ച യുവാവിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു

വിമാന യാത്രക്കിടെ നോമ്പ് തുറക്കാന്‍ ഒരു കുപ്പി വെള്ളം ചോദിച്ച യുവാവിന്റെ അനുഭവ കുറിപ്പ് വൈറലാകുന്നു. വെള്ളം ചോദിച്ച യുവാവിനെ അമ്പരപ്പിച്ച് എയര്‍ഹോസ്റ്റസ് നല്‍കിയത് സാന്‍ഡ്വിച്ച് ഉള്‍പ്പെടെ ഭക്ഷണമാണ്. മനസറിഞ്ഞ് നല്‍കിയ ഈ ഭക്ഷണത്തിനും മനസിനും നിറഞ്ഞ അഭിനന്ദന പ്രവാഹമാണ്. റിഫാത്ത് ജാവൈദ് എന്ന മാധ്യമപ്രവര്‍ത്തകന്റെ അനുഭവമാണ് ട്വീറ്റ് ചെയ്തത്.

ഗൊരഖ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയിലാണ് ഞാന്‍. നോമ്പ് തുറക്കാനുള്ള സമയമായതിനാല്‍ ക്യാബിന്‍ ക്രൂ അംഗമായ മഞ്ജുളയോട് ഞാന്‍ വെള്ളം ചോദിച്ചു. അവര്‍ എനിയ്ക്ക് ഒരു ചെറിയ കുപ്പി വെള്ളം നല്‍കി. നോമ്പായതിനാല്‍ ഒരു കുപ്പി കൂടി തരാമോ എന്ന് ഞാന്‍ ചോദിച്ചു. എന്നാല്‍ നിങ്ങള്‍ സീറ്റില്‍ നിന്ന് എണീറ്റത് എന്തിനാണെന്നും സീറ്റിലിരിക്കാനും ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കകം രണ്ട് സാന്‍ഡ്വിച്ചുമായി എത്തി. ഇനിയും വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കേണ്ടെന്നും അവര്‍ പറഞ്ഞു.

യുവാവിന്റെ കുറിപ്പിന് സോഷ്യല്‍മീഡിയ കൈയ്യടിക്കുകയാണ്.

Viral News

Read more topics: air india, passenger
English summary
air india treat to passenger viral
topbanner

More News from this section

Subscribe by Email