Tuesday September 25th, 2018 - 7:17:pm
topbanner

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി

sadu prakash
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാനുള്ള നിര്‍ദേശം തത്ത്വത്തില്‍ അംഗീകരിച്ചത്. എയര്‍ ഇന്ത്യയെ സ്വകാര്യമേഖലയുടെ നിയന്ത്രണത്തിന്‍കീഴിലേക്ക് കൊണ്ടുവരുന്ന സുപ്രധാനമായ തീരുമാനം നടപ്പാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ മുന്നോട്ടുനീക്കുന്നതിന് ധനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിക്കും.

പൊതുമേഖലവിമാനക്കമ്പനിയെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ആശ്വാസധനം നല്‍കിയതുകൊണ്ട് കാര്യമില്ലെന്ന കാഴ്ചപ്പാടോടെയാണ് ഓഹരി വിറ്റഴിക്കലിന് സര്‍ക്കാര്‍ തീരുമാനിച്ചത്. എത്ര ശതമാനം ഓഹരി വില്‍ക്കണം, അതിന്റെ സമയപരിധി, എയര്‍ ഇന്ത്യയുടെ കൈവശമുള്ള റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളില്‍ പ്രത്യേക സമിതിയാണ് ഇനി നടപടി സ്വീകരിക്കുക.

എയര്‍ ഇന്ത്യയുടെ പക്കലുള്ള വിമാനങ്ങളുടെ ഇരട്ടിയിലധികം വരുന്ന 52,000 കോടി രൂപയുടെ കടബാധ്യതയുമായി ഇനി പൊതുമേഖലയില്‍ ഈ കമ്പനി നിലനിര്‍ത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം രാജ്യത്തെ സിവില്‍ വ്യോമയാനം പൂര്‍ണമായും സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലേക്കുന്നതാണ് ഈ നടപടി.

English summary
central government approved air india privatisation
topbanner

More News from this section

Subscribe by Email