Sunday May 26th, 2019 - 5:07:am
topbanner
topbanner

പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി

rajani v
പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ തിരിച്ചിറക്കി

ചെന്നൈ: 131 യാത്രക്കാരുമായി ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി. യാത്ര തുടങ്ങി 20 മിനിട്ടിന് ശേഷമാണ് വിമാനത്തില്‍ പക്ഷി ഇടിച്ചതെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ഇന്ത്യയുടെ എ.ഐ 440 വിമാനമാണ് തിരിച്ചിറക്കിയത്. അതേസമയം, യാത്രക്കാരുമായി മറ്റൊരു സ്വകാര്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം എയര്‍ ഇന്ത്യ എന്‍ജിനിയര്‍മാര്‍ പരിശോധിച്ചു.

Read more topics: air india, flight returen, chennai
English summary
air india flight returen chennai
topbanner

More News from this section

Subscribe by Email