Friday November 16th, 2018 - 11:01:am
topbanner

എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച എയര്‍ഇന്ത്യ പൈലറ്റിനെ അറസ്റ്റു ചെയ്തു

Jikku Joseph
എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ച എയര്‍ഇന്ത്യ പൈലറ്റിനെ അറസ്റ്റു ചെയ്തു

മുംബൈ: വിമാനത്തില്‍ വച്ച് എയര്‍ഹോസ്റ്റസിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം നാലിന് അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പീഡിപ്പിക്കാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍വെച്ച് ഏറ്റുമുട്ടല്‍ ഉണ്ടായതായി പോലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് യുവതി മുംബൈയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി പോലീസ് പൈലറ്റിനെതിരെ കേസെടുത്തത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഔദ്യോഗികമായി പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ എയര്‍ഇന്ത്യ അധികൃതര്‍ പോലീസ് അന്വേഷണത്തിന് എല്ലാ സഹകരണവും നല്‍കുമെന്ന് അറിയിച്ചു.

English summary
air india air hostess alleges molestation on board by pilot arrested
topbanner

More News from this section

Subscribe by Email