Wednesday May 22nd, 2019 - 1:10:pm
topbanner
topbanner

എയര്‍ഹോസ്റ്റസിനെ വിമാനത്തില്‍വെച്ച് പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

Jikku Joseph
എയര്‍ഹോസ്റ്റസിനെ വിമാനത്തില്‍വെച്ച് പൈലറ്റ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

മുംബൈ: വിമാനത്തില്‍ വച്ച് പൈലറ്റ് തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ് രംഗത്ത്. ഈ മാസം നാലിന് അഹമ്മദാബാദില്‍ നിന്ന് മുംബയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പീഡിപ്പിക്കാനുള്ള ശ്രമം നടന്നതിനെ തുടര്‍ന്ന് പൈലറ്റും എയര്‍ഹോസ്റ്റസും തമ്മില്‍ വിമാനത്തില്‍വെച്ച് ഏറ്റുമുട്ടല്‍ ഉണ്ടായതായി പോലീസ് വ്യക്തമാക്കി. തുടര്‍ന്നാണ് യുവതി മുംബൈയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി പോലീസ് പൈലറ്റിനെതിരെ കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ എയര്‍ഇന്ത്യ ഇതുവരെയും തയാറായിട്ടില്ല.

English summary
air india air hostess alleges molestation on board by pilot
topbanner

More News from this section

Subscribe by Email