Tuesday September 18th, 2018 - 7:17:pm
topbanner
Breaking News

റാഫേല്‍ വിമാന ഇടപാട് വിവരം വിവരാവകാശ നിയമപ്രകാരം നല്‍കില്ലെന്ന് വ്യോമസേന

NewsDesk
റാഫേല്‍ വിമാന ഇടപാട് വിവരം വിവരാവകാശ നിയമപ്രകാരം നല്‍കില്ലെന്ന് വ്യോമസേന

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍നിന്ന് 36 റഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച കരാറിന്റെ വിവരങ്ങള്‍ സംബന്ധിച്ച വിവരാവകാശ അപേക്ഷര്‍ക്ക് മറുപടി നല്‍കില്ലെന്ന് വ്യോമസേന.

വിശ്വാസത്തില്‍ അധിഷ്ഠിതവും രഹസ്യസ്വഭാവമുള്ളതുമാണ് കരാര്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് ശത്രുപക്ഷത്തുള്ളവര്‍ക്കാണ് ഗുണം
ചെയ്യുകയെന്നും വ്യോമസേന വ്യക്തമാക്കി.

കരാറിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിപുലമായ പൊതുതാല്‍പര്യം അര്‍ഹിക്കുന്ന വിഷയമല്ലെന്നും വ്യോമസേന ചൂണ്ടിക്കാട്ടി. 2016 സെപ്റ്റംബര്‍ 23നാണ് ഇരു രാജ്യങ്ങളും തമ്മില്‍ വന്‍തുകയുടെ കരാറില്‍ ഏര്‍പ്പെട്ടത്.

Read more topics: Air Force, RTI, Rafale
English summary
Air Force Declines RTI Seeking Details Of Rafale Deal, Says It's Confidential
topbanner

More News from this section

Subscribe by Email