Thursday November 15th, 2018 - 12:09:am
topbanner

യന്ത്രത്തകരാര്‍; എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

Jikku Joseph
യന്ത്രത്തകരാര്‍; എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

പെര്‍ത്ത്: ക്യാബിനിലെ വായു സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നു എയര്‍ ഏഷ്യന്‍ വിമാനം ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ അടിയന്തരമായി ഇറക്കി. പെര്‍ത്തില്‍ നിന്നു 151 യാത്രക്കാരുമായി ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയര്‍ ഏഷ്യയുടെ എ320 വിമാനമാണ് തിരിച്ചിറക്കിയത്.

യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരികെ ഇറക്കിയെന്നാണ് വിമാന അധികൃതരുടെ വിശദീകരണം. വളരെ ഭീകരമായ അനുഭവമാണ് വിമാനത്തില്‍ ഉണ്ടായതെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും എയര്‍ ഏഷ്യ പ്രസ്താവനയിലൂടെ അറിയിച്ചു.

ഓക്‌സിജന്‍ മാസ്‌ക് തൂക്കിയിട്ടിരിക്കുന്നതിന്റെയും ഒരു യാത്രക്കാരന്‍ വിമാനം താഴെയിറക്കാന്‍ ആവശ്യപ്പെട്ട ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പ്രദേശിക ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണിലും എയര്‍ ഏഷ്യ വിമാനത്തിന് സമാന സംഭവമുണ്ടായിരുന്നു. 2014 എയര്‍ ഏഷ്യയുടെ വിമാനം ജാവ കടലില്‍ തകര്‍ന്ന് വീണ് 162 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

English summary
airasia flight returns to perth after mid-air scare
topbanner

More News from this section

Subscribe by Email