Wednesday November 21st, 2018 - 4:15:am
topbanner

ഡല്‍ഹിയില്‍ വീണ്ടും അരുംകൊല; കാറിനുള്ളില്‍ യുവതിയെ വെടിവെച്ചു കൊന്നു

sadu prakash
ഡല്‍ഹിയില്‍ വീണ്ടും അരുംകൊല; കാറിനുള്ളില്‍ യുവതിയെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരുംകൊല അവസാനിക്കുന്നില്ല. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ അക്രമികള്‍ വെടിവെച്ച് കൊന്നു. ഗുരുദ്വാരയില്‍ നിന്ന് വരുന്ന വഴി പ്രിയ മേത്ത എന്ന സ്ത്രീയെ അക്രമികള്‍ വെടിവെച്ചു കൊന്നത്. ഷാലിമാര്‍ ബാഗില്‍ മൂന്നു ദിവസത്തിനുള്ളിലെ അഞ്ചാമത്തെ കൊലപാതകമാണിത്.

ഗുരുദ്വാരയില്‍ നിന്ന് വരുന്ന വഴി മറ്റൊരു കാറില്‍ എത്തിയ അക്രമികള്‍ വെടിവെക്കുകയായിരുന്നു. ഭര്‍ത്താവ് പങ്കജ് മിശ്രക്കെതിരെയാണ് വെടിയുതിര്‍ത്തെങ്കിലും പ്രിയക്കാണ് വെടി കൊണ്ടത്. സംഭവത്തിനു പിന്നാലെ പ്രിയയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

കാര്‍ തടഞ്ഞ് കൊള്ള നടത്താന്‍ ശ്രമിച്ച അക്രമികളാണ് ഭാര്യയെ വെടിവെച്ച് കൊന്നതെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി. കവര്‍ച്ച തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഭാര്യയെ വെടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വടക്കന്‍ ഡല്‍ഹിയില്‍ ബൈക്കിലെത്തിയ അക്രമികള്‍ രണ്ടു പേരെ വെടിവെച്ചു കൊന്നിരുന്നു.

 

 

Read more topics: again, shoot, delhi
English summary
again shoot in delhi
topbanner

More News from this section

Subscribe by Email