ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ ഫ്യുവല്‍ ചലഞ്ചുമായി കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലുടെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചിരുന്നു.
തൂത്തുക്കുടി വെടിവയ്പ്പ് അടക്കം ഗൗരവമേറിയ നിരവധി വിഷയങ്ങളുള്ളപ്പോള് പ്രധാനമന്ത്രി നിസാര കാര്യങ്ങളില്‍ ഗൗരവത്തോടെ പ്രതികരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കയാണ്. ഇതിന് പിന്നാലെ ഫ്യുവല്‍ ചലഞ്ചുമായി കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ്സ് ചലഞ്ച് മോഡി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇതാ മോഡിക്കായി തന്റെ വക ചലഞ്ച്. ഇന്ധനവില കുറക്കുക അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി മോഡിയെ കൊണ്ട് കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോഡിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിയെ ആര്.ജെ.ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ചലഞ്ച് ചെയ്തു. യുവാക്കള്‍ക്ക് ജോലി നല്‍കുക, കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുക, ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ചലഞ്ചുകള്‍ പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് തേജസ്വി ട്വീറ്റ് ചെയ്തു.
Dear PM,
— Rahul Gandhi (@RahulGandhi) May 24, 2018
Glad to see you accept the @imVkohli fitness challenge. Here’s one from me:
Reduce Fuel prices or the Congress will do a nationwide agitation and force you to do so.
I look forward to your response.#FuelChallenge