Tuesday April 24th, 2018 - 2:24:pm
topbanner

അഭിഭാഷകരുടെ സീനിയോരിറ്റി പദവി: സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി

sadu prakash
അഭിഭാഷകരുടെ സീനിയോരിറ്റി പദവി: സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്ക് സീനിയര്‍ പദവി നല്‍കുന്നതിന് സ്ഥിരം സമിതിയെ നിയമിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ സമിതിയില്‍ ഏറ്റവും മുതിര്‍ന്ന സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും അതാതു ബാറുകളിലെ പ്രതിനിധികളുമായിരിക്കും ഉണ്ടാകുക.

ഈ സ്ഥിരം സമിതി അഭിഭാഷകരെ അഭിമുഖം നടത്തി സീനിയര്‍ പദവിക്ക് അര്‍ഹരാണോ എന്ന് തീരുമാനിക്കും. അപേക്ഷകരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് സീനിയോറിറ്റി ആഗ്രഹിക്കുന്ന അഭിഭാഷകരുടെ പട്ടിക തയാറാക്കും. അതിനുശേഷം പട്ടിക ഫുള്‍ ബെഞ്ചിന്റെ പരിഗണനക്ക് വിടും. ബെഞ്ച് തള്ളുന്നവര്‍ക്ക് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ വീണ്ടും സീനിയോറിറ്റക്കായി അക്ഷേിക്കാന്‍ അര്‍ഹതയുണ്ടാകൂ.

ഇതുകൂടാതെ സീനിയോറിറ്റി നല്‍കേണ്ട അഭിഭാഷകരുടെ അപേക്ഷകളും വിവരങ്ങളും ഒത്തുനോക്കുന്നതിനായി സെക്രട്ടറിയേറ്റ് രൂപീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

അതേസമയം മുതിര്‍ന്ന അഭിഭാഷകര്‍ ജോലി സംബന്ധമായി അപമാര്യാദയായി പെരുമാറുകയോ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്താല്‍ സീനിയോറിറ്റി പദവി തിരിച്ചെടുക്കും.

 

English summary
advocates seniority: SC appoint a permanent committe

More News from this section

Subscribe by Email