Thursday May 24th, 2018 - 11:38:am
topbanner

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഒന്നിച്ചുജീവിക്കാം: സുപ്രീംകോടതി

akhila
പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഒന്നിച്ചുജീവിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഒന്നിച്ചുജീവിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അംഗീകരിച്ചു. വിവാഹസമയത്ത് വരന് 21 വയസ്സ് തികഞ്ഞിട്ടില്ലെന്ന കാരണത്താല്‍ കേരള ഹൈക്കോടതി അസാധുവാക്കിയ മലയാളി ദമ്പതിമാരുടെ വിവാഹം സുപ്രീംകോടതി അംഗീകരിച്ചു. വിവാഹം കഴിക്കാതെയും ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

ഹൈക്കോടതി വിധിച്ചതുപോലെ നിയമപ്രകാരമുള്ള വിവാഹത്തിന് പ്രായമായില്ലെങ്കില്‍ത്തന്നെയും ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാല്‍ ഒന്നിച്ചുജീവിക്കുന്നതിന് തടസ്സമില്ലെന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2017 ഏപ്രില്‍ 12-ന് ചക്കുളത്തുകാവ് ഭവഗതിക്ഷേത്രത്തില്‍ വിവാഹിതരായ നന്ദകുമാറിന്റെയും തുഷാരയുടെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചതോടൊപ്പം നന്ദകുമാറിന്റെ ഭാര്യയായ തുഷാരയ്ക്ക് പ്രായപൂര്‍ത്തിയായെന്നും അവര്‍ക്കിഷ്ടമുള്ള ആരോടൊപ്പവും ജീവിക്കാനും ഇഷ്ടമുള്ളിടത്തേക്ക് പോകാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഹിന്ദു വിവാഹനിയമപ്രകാരം വരന് 21-ഉം വധുവിന് 18-ഉം വയസ്സുണ്ടാകണം. നന്ദകുമാറും തുഷാരയും ഹിന്ദുക്കളായതിനാല്‍ ഹിന്ദു വിവാഹനിയമത്തില്‍ ഇരുവരുടെയും വിവാഹം അസാധുവാകില്ല. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതാണ്.

വിവാഹസമയത്ത് തുഷാരയ്ക്ക് 19 വയസ്സായിരുന്നു. തുഷാരയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് വരന് 21 വയസ്സായില്ലെന്ന കാരണത്താല്‍ ഹൈക്കോടതി വിവാഹം അസാധുവാക്കിയിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍പ്പോലും അവര്‍ക്ക് ഒന്നിച്ചുജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഗാര്‍ഹിക പീഡനത്തില്‍നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള 2005-ലെ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. തുഷാരയുടെ ജീവിതം എങ്ങനെയാവണം എന്നുതീരുമാനിക്കാന്‍ അവര്‍ക്കാണ് അവകാശമെന്നും കോടതി വ്യക്തമാക്കി.

Read more topics: marriage, supreme court
English summary
adult two can live together supreme court

More News from this section

Subscribe by Email