Saturday May 26th, 2018 - 3:52:am
topbanner

ഓഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

rajani v
ഓഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ബാങ്ക് അങ്കൗണ്ടുകള്‍ക്ക് പിന്നാലെ ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം.1950 മുതലുള്ള ആധാരങ്ങളാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഓഗസ്റ്റ് 14നകം ആധാരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം ഡിജിറ്റല്‍ ഇന്ത്യാ ലാന്‍ഡ് റെക്കാര്‍ഡ്മോഡേണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി.

വീഴ്ച ഉണ്ടായാല്‍ വസ്തു ഉടമയെ ബിനാമിയായി കണക്കാക്കും.ചീഫ് സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍,ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, നീതി ആയോഗ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഡിസംബര്‍ 31നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം.അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും.

 

 

English summary
adhar card link land records central govt

More News from this section

Subscribe by Email