Wednesday September 26th, 2018 - 10:33:am
topbanner

ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് എലി കരണ്ടു; പരാതിയുമായി നടി

NewsDesk
ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് എലി കരണ്ടു; പരാതിയുമായി നടി

മൂംബൈ: പ്രശസ്ത നടന്‍ അശോക് സാറാഫിന്റെ ഭാര്യയും മറാത്ത നടിയുമായ നിവേദിത സാറാഫയുടെ വിലയേറിയ ബാഗ് ട്രെയിന്‍ യാത്രയ്ക്കിടെ എലി കരണ്ടതായി പരാതി.

ലാത്തൂര്‍ എക്‌സ്പ്രസില്‍ യാത്രക്കിടയില്‍ തന്റെ തലയുടെ സമീപത്ത് വച്ചിരുന്ന ബാഗാണ് എലി നശിപ്പിച്ചതെന്ന് നിവേദിത ബാഗിന്റെ ചിത്രത്തിനൊപ്പം ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ നിവേദിത റെയില്‍വേക്ക് പരാതി നല്‍കി. നിവേദിതയുടെ ട്വീറ്റ് പരാതിയായി തന്നെ സ്വീകരിച്ച് മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

സമയാസമയങ്ങളില്‍ കീടനിയന്ത്രണ സ്റ്റാഫുകള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ആഹാരസാധനങ്ങള്‍ യാത്രക്കാര്‍ ട്രെയിനിനുള്ളില്‍ ഉപേക്ഷിക്കുന്നതാണ്
വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അമേരിക്കക്കാരിയുമായുള്ള വീഡിയോ ചാറ്റിങ്:19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മഞ്ജു വാര്യരെ പോലെ പ്രശസ്തയാകാന്‍ വിവസ്ത്രയായി നില്‍ക്കണമെന്ന് സംവിധായകന്‍

English summary
Actress Nivedita Saraf tweets to Railway Minister Suresh Prabhu
topbanner

More News from this section

Subscribe by Email