Saturday September 22nd, 2018 - 5:33:am
topbanner

നായികയോട് കന്യകത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നടന്‍ അറസ്റ്റില്‍

suji
നായികയോട് കന്യകത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നടന്‍ അറസ്റ്റില്‍

നായികയോട് കന്യകാത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട നടന്‍ അറസ്റ്റില്‍. നര്‍ത്തകി കൂടിയായ തെലുങ്ക് നടിയുടെ പരാതിയില്‍ കന്നഡ നടന്‍ എസ് എന്‍ രാജശേഖറിനെയാണ് ബംഗളൂരു മാഗഡി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സംവിധായകന്‍ കിഷോര്‍ നായികിനേയും തന്നേയും ചേര്‍ത്ത് അപവാദം പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് രാജശേഖര്‍ തന്നെ അപമാനിക്കുകയും തന്നോട് കന്യകത്വം തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതെന്ന് നടി പരാതിയില്‍ വ്യക്തമാക്കുന്നു.

ഇതിനെ കുറിച്ച് ചോദിക്കാന്‍ വിളിച്ചപ്പോഴാണ് വാര്‍ത്ത വിശ്വസിക്കാതിരിക്കണമെങ്കില്‍ നടിയോട് വൈദ്യ പരിശോധനയ്ക്ക് വിധേയമായി കന്യാകത്വം തെളിയിക്കാന്‍ രാജശേഖര്‍ ആവശ്യപ്പെട്ടത്. ചിത്രത്തിലെ സംവിധായകന്‍ കിഷോര്‍ തന്നെയാണ് ചിത്രത്തിലെ നായകനും.

Read more topics: kannada, actor, arrest
English summary
actor arrested who ask actress to prove virginity
topbanner

More News from this section

Subscribe by Email