Thursday November 15th, 2018 - 1:17:am
topbanner

പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനായി, കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് അച്ഛേ ദിന്‍: ശരദ് പവാര്‍

Jikku Joseph
പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനായി, കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് അച്ഛേ ദിന്‍: ശരദ് പവാര്‍

പുണെ: ബി.ജെ.പിയെ എതിര്‍ക്കാന്‍ സാധിക്കുന്ന ഏക പാര്‍ട്ടി രാജ്യത്ത് കോണ്‍ഗ്രസ് മാത്രമാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രാപ്തിയായി. അതു കൊണ്ട് ഇനി മുതല്‍ കോണ്‍ഗ്രസിന് നല്ല ദിനങ്ങളായിരിക്കുമെന്നും (അച്ഛേ ദിന്‍) ശരദ് പവാര്‍ പറഞ്ഞു.

നേരെത്ത രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനു കീഴില്‍ സഹകരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിരുന്ന ശരദ് പവാറിന്റെ നിലപാട് മാറ്റമാണ് ഈ പ്രസ്താവനയില്‍ തെളിയുന്നത്. ബി.ജെ.പിയെ തള്ളിയും കോണ്‍ഗ്രസിനെ പ്രകീര്‍ത്തിച്ചുമായിരുന്നു പവാറിന്റെ വാക്കുകള്‍. നരേന്ദ്ര മോഡി മികച്ച ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്ക് എത്തിയപ്പോള്‍ രാജ്യത്തിന്റെ ആകെ വികാരം മനസ്സിലാക്കി വിജയകരമായി പ്രവര്‍ത്തിക്കാന്‍ മോഡിക്കായില്ല. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള രാഹുല്‍ ഗാന്ധിയുടെ കഴിവ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും പവാര്‍ അഭിപ്രായപ്പെട്ടു.

ബി.ജെ.പി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ സഹകരണ ബാങ്കിങ്ങ് മേഖലയെ തകര്‍ത്തുകളഞ്ഞെന്ന് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നതാണ്. സംഭവം ഗൗരവമേറിയതാണെന്നും, പ്രതികരിക്കാന്‍ മോഡി തയ്യാറാവുന്നതോയില്ലെന്നും പവാര്‍ കുറ്റപ്പെടുത്തി.

English summary
rahul gandhi is maturing, 'achhe din' on cards for congress says sharad pawar
topbanner

More News from this section

Subscribe by Email