Tuesday February 19th, 2019 - 7:30:pm
topbanner

ഭാര്യയുമായി അവിഹിതബന്ധം; സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു

NewsDesk
ഭാര്യയുമായി അവിഹിതബന്ധം; സുഹൃത്തിനെ യുവാവ് അടിച്ചുകൊന്നു

ഭുവനേശ്വര്‍: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ യുവാവ് ഒരു സുഹൃത്തിനെ അടിച്ചുകൊല്ലുകയും മറ്റൊരു സുഹൃത്തിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബസന്ത് പ്രധാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ലംബോധര്‍ പ്രധാന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്.

ഭുവനേശ്വറിലെ നയപള്ളിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മണ്‍കോരി ഉപയോഗിച്ചാണ് യുവാവ് ആക്രമണം നടത്തിയത്. സീമാഞ്ചല്‍ ജെന എന്ന യുവാവാണ് സുഹൃത്തുക്കളെ ആക്രമിച്ചത്.

ആക്രമണത്തിന്റെ ദൃശ്യം സമീപത്തുള്ള കെട്ടിടത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജെനയെ സമീപത്തുള്ള ചേരിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.

ജെനയും ഭാര്യയും തമ്മിലുള്ള വഴക്ക് പരിഹരിക്കാന്‍ ഈ സുഹൃത്തുക്കള്‍ ഇടപെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ജെന ഇരുവരേയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

'തക്കാരം' ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; ചിക്കന് ആഴ്ച്ചകളോളം പഴക്കം

നാലുമാസം പിന്നിട്ടിട്ടും ചിക്കുവിന്റെ കൊലപാതകത്തില്‍ ദുരൂഹതകള്‍ മാത്രം ബാക്കി

അഞ്ജലിയുടെ തിരക്കഥ മോശം; പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചു

Viral News

Read more topics: Accused, Nayapalli, murder, case
English summary
Accused in Nayapalli murder case nabbed
topbanner

More News from this section

Subscribe by Email