Tuesday November 20th, 2018 - 5:09:pm
topbanner

രണ്ടുമണിക്കൂറിനുള്ളില്‍ ആറ് കൊലപാതകം; പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

NewsDesk
രണ്ടുമണിക്കൂറിനുള്ളില്‍ ആറ് കൊലപാതകം; പ്രതി പിടിയില്‍; കുടുക്കിയത് സിസിടിവി

ഗുരുഗ്രാം: രണ്ടുമണിക്കൂറിനുള്ളില്‍ ആറുപേരെ കൊലപ്പെടുത്തി നഗരത്തെ ഭീതിയിലാഴ്ത്തിയ പരമ്പരക്കൊലയാളിയെ പോലീസ് പിടികൂടി. കടുത്ത തണുപ്പിലും മഞ്ഞുനിറഞ്ഞ ഹരിയാനയിലെ പല്‍വാല്‍ നഗരത്തെ ഞെട്ടിച്ച കൊലപാതകക്കേസിലെ പ്രതിയാണ് പിടിയിലായത്.

ചൊവ്വാഴ്ച കൊലപാതക പരമ്പരകളുടെ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടാണ് നഗരം ഉണര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ആറ് പേരും കൊലചെയ്യപ്പെട്ടത്.

പോലീസ് പരിശോധനയില്‍ പ്രതിയുടെ മുഖം സിസിടിവിയില്‍ നിന്നും ലഭിച്ചതോടെയാണ് അറസ്റ്റ് നടന്നത്. ആദര്‍ശ് നഗറില്‍ നിന്നാണ് ഒടുവില്‍ പ്രതിയെ പിടികൂടിയത്. ഇയാള്‍ പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചു.  മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് എന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഒരാള്‍ കമ്പിവടിയുമായി നടന്നുപോകുന്നത് പോലീസിന് ലഭിക്കുന്നത്.

ആദ്യത്തെ കൊലയ്ക്ക് ശേഷം വഴിയിലേക്കിറങ്ങിയ പ്രതി പല്‍വാലിലെ ആഗ്ര റോഡ് മുതല്‍ മിനാര്‍ ഗേറ്റ് വരെ വഴിയരികില്‍ കണ്ട നാല് പേരെയാണ് കമ്പി വടിക്ക് അടിച്ചുകൊന്നത്. ഏറ്റവും ഒടുവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി.

കൊലപാതകങ്ങള്‍ ഒന്നിന് പിറകേ ഒന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നഗരത്തില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. അറസ്റ്റ് ചെയ്ത നരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

Read more topics: Murder, Haryana, Rod
English summary
Six Murders In 2 Hours In Haryana Town, Accused Attacked Victims With Rod
topbanner

More News from this section

Subscribe by Email