Sunday September 23rd, 2018 - 5:55:pm
topbanner

വാഹനാപകടത്തില്‍ നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

rajani v
വാഹനാപകടത്തില്‍ നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ചവരുടെ നഷ്ടപരിഹാരം നിര്‍ണ്ണയിക്കാന്‍ പുതിയ മാര്‍ഗരേഖയുമായി സുപ്രീംകോടതി.മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനാണ് കോടതി പുതിയ മാര്‍ഗനിര്‍ദേശം വച്ചിരിക്കുന്നത്. മരണപ്പെട്ട വ്യക്തി ജീവിച്ചിരുന്നാല്‍ ആ കുടുംബത്തിനുള്ള നേട്ടം, പ്രായം , വരുമാനം ജോലി , സ്വഭാവം എന്നിവ കണക്കിലെടുക്കുന്നതാണ് പുതിയ മാനദണ്ഡം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. 

നഷ്ടപരിഹാരം ഒരിക്കലും പൂര്‍ണതയോടെ കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഓരോ വ്യക്തികളുടെയും കാര്യത്തില്‍ ലഭ്യമായ രേഖകള്‍ വെച്ചുകൊണ്ട് പരമാവധി പൂര്‍ണതയോടെ കണക്കാക്കുകയാണ് ലക്ഷ്യം. പണം ജീവന് പകരമാവില്ലെന്നത് വസ്തുതയാണ്. നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ നേട്ടമാവാന്‍ പാടില്ല. അതേസമയം, തുക തുച്ഛമാവാനും പാടില്ല. രണ്ടിനുമിടയ്ക്ക് സന്തുലനം കണ്ടെത്തണം. 40 വയസില്‍ താഴെയുള്ള സ്ഥിരം ജോലിക്കാരനാണെങ്കില്‍ ഭാവി വരുമാനം കണക്ക് കൂട്ടുമ്പോള്‍ യഥാര്‍ത്ഥ വരുമാനത്തിന്റെ 50 ശതമാനം അധികമായി ചേര്‍ക്കണം.

വ്യക്തമി 40 മുതല്‍ 50 വരെ വയസുള്ള ആളാണെങ്കില്‍ നഷ്ടപരിഹാരം ഒരിക്കലും പൂര്‍ണതയോടെ കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഓരോ വ്യക്തികളുടെയും കാര്യത്തില്‍ ലഭ്യമായ രേഖകള്‍ വെച്ചുകൊണ്ട് പരമാവധി പൂര്‍ണതയോടെ കണക്കാക്കുകയാണ് ലക്ഷ്യം. പണം ജീവന് പകരമാവില്ലെന്നത് വസ്തുതയാണ്. നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ വന്‍ നേട്ടമാവാന്‍ പാടില്ല. അതേസമയം, തുക തുച്ഛമാവാനും പാടില്ല. രണ്ടിനുമിടയ്ക്ക് സന്തുലനം കണ്ടെത്തണം.

യഥാര്‍ത്ഥ വരുമാനത്തിന്റെ 30 ശതമാനവും. 50 മുതല്‍ 60 വയസുവരെയാണെങ്കില്‍ 15 ശകമാനവും ഭാവിവരുമാനത്തില്‍ അധികമായി ചേര്‍ക്കണം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെ നല്‍കിയ 27 ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രധാനമായ വിധി പ്രഖ്യാപനം നടത്തിയത്.

 

 

Read more topics: accident, remuniration, supremcourt
English summary
accident remuniration supremcourt
topbanner

More News from this section

Subscribe by Email