Thursday September 20th, 2018 - 8:21:pm
topbanner
Breaking News

കര്‍ണാടകയില്‍ വാഹനാപകടം; മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Jikku Joseph
കര്‍ണാടകയില്‍ വാഹനാപകടം; മലയാളികളായ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളുരു: ബംഗളുരു-മൈസൂര്‍ ദേശീയപാതയില്‍ ഉണ്ടായ അപകടത്തില്‍ നാലു മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. രാമനഗരിയില്‍ ഇന്ന് പുലര്‍ച്ചെ 4 മണിക്ക് ഉണ്ടായ അപകടത്തില്‍ ജോയിദ് ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നീ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരണമടഞ്ഞത്.

ഇവരില്‍ രണ്ടുപേര്‍ ബംഗളുരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ്. മറ്റു രണ്ടുപേര്‍ തമിഴ്നാട് വെല്ലൂര്‍ വി.ഐ.ടി യു മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ്.

ട്രക്ക് കാറിലിടിച്ചായിരുന്നു അപകടമുണ്ടായത്. മൈസൂരില്‍ നിന്നും ബംഗളുരുവിലേക്ക് വരികയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന് കാരണം ട്രക്കിന്റെ അതിവേഗമാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അമിതവേഗതയില്‍ ഡിവൈഡറില്‍ തട്ടിയ ട്രക്ക് ലക്ഷ്യം തെറ്റി കാറില്‍ വന്നിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ നാലുപേരും മരണമടയുകയും ചെയ്തു. മരിച്ച വിദ്യാര്‍ഥികള്‍ കേരളത്തില്‍ ഏത് ജില്ലയില്‍നിന്നുള്ളവരാണെന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

English summary
accident at karnataka four malayali mbbs students died
topbanner

More News from this section

Subscribe by Email