Tuesday May 21st, 2019 - 12:42:pm
topbanner
topbanner

അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു

Raji Mejo
അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു

ന്യൂഡല്‍ഹി:പാകിസ്ഥാന്റെ പിടിയില്‍ നിന്നു മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഡീബ്രീഫിംഗ് അവസാനിച്ചു. അദ്ദേഹത്തെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്തു. വ്യോമസേനയുടെ ഉദ്യോഗസ്ഥര്‍ക്കു പുറമേ ഇന്റലിജന്‍സ് ബ്യൂറോ, ചാര സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലെയും ഉദ്യോഗസ്ഥര്‍ ഡീബ്രീഫിംഗില്‍ പങ്കെടുത്തു. പിന്നീട് കൗണ്‍സലിംഗും നല്‍കി.

ഇതിനു ശേഷം അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയാണ്. വ്യോമസേനയിലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് അവധിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം എന്ന് മുതലാണ് യുദ്ധവിമാനം പറത്താനാകുമെന്നു റിപ്പോര്‍ട്ട് നല്‍കും.

ശത്രുരാജ്യത്തിന്റെ പിടിയിലായി മടങ്ങിവരുന്ന സൈനികര്‍ക്കു നിര്‍ബന്ധമായുള്ളതാണു ഡീബ്രീഫിംഗ് എന്നറിയപ്പെടുന്ന ചോദ്യം ചെയ്യല്‍. ഏതു പദവിയിലുള്ള ആളായാലും അതു വേണം. ശത്രുവിന്റെ പിടിയിലായ ആള്‍ ഇതു കഴിഞ്ഞിട്ടേ മറ്റുള്ളവരോടു സംസാരിക്കാവൂ. ശത്രുവിന്റെ പിടിയിലായപ്പോള്‍ എന്തെല്ലാം നടന്നു എന്നറിയുകയാണു പ്രധാന കാര്യം. എന്തെല്ലാം വിവരങ്ങള്‍ അവര്‍ക്കു കൊടുത്തു, രഹസ്യങ്ങള്‍ വെളിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചറിയണം. അവര്‍ സ്വാധീനം ചെലുത്തുകയോ പ്രലോഭിപ്പിക്കുകയോ ചെയ്‌തോ എന്നും അറിയണം.

ദീര്‍ഘകാലം ശത്രുവിന്റെ പിടിയിലാകുന്ന ചിലര്‍ ശത്രുവിനെ ഇഷ്ടപ്പെടുകയും ശത്രുപക്ഷത്തെക്കു മാനസികമായി ചായുകയും ചെയ്യാറുണ്ട്. തന്നെ തടവിലാക്കി യവരോടു ബന്ദിക്ക് ഇഷ്ടം തോന്നുന്ന സ്റ്റോക്‌ഹോം സിന്‍ഡ്രം എന്ന പ്രവണത ഉണ്ടായോ എന്നു പരിശോധിക്കണം. ശാരീരികവും മാനസികവുമായ എല്ലാ വശങ്ങളുമാണ് ഡീബ്രീഫിംഗില്‍ വിലയിരുത്തുന്നത്.

English summary
Debraifting of Abhinandan ended
topbanner

More News from this section

Subscribe by Email