topbanner
Monday January 22nd, 2018 - 9:49:pm
topbanner

ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി

Anju NC
ആരുഷി വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ വധക്കേസില്‍ രക്ഷിതാക്കളായ രാജേഷ് തല്‍വാറും നുപുല്‍ തല്‍വാറും കുറ്റക്കാരല്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗാസിയാബാദ് പ്രത്യേക കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് വിധി വന്നത്. സംശത്തിന്റെ ആനുകൂല്യത്തിലായിരുന്നു പ്രതികളെ കോടതി വെറുതെ വിട്ടത്.

നോയിഡയില്‍ 2008 മെയിലാണ് ആരുഷിയെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിനു ശേഷം വീട്ടുജോലിക്കാരനായ ഹേംരാജിന്റെ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ രക്ഷിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളെ കുറ്റക്കാരാക്കി ഗാസിയാബാദ് പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. നാലു വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്.

English summary
aarushi's parents didnot murder her says alahabad hicourt
topbanner topbanner

More News from this section

Subscribe by Email