Wednesday April 25th, 2018 - 12:29:pm
topbanner

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ANJU NC
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന ആരോപണത്തിനിടെയാണ് സുപ്രീംകോടതി ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്. ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാന്‍ സാധിച്ചേക്കാമെന്നതാണ് യഥാര്‍ത്ഥ ആശങ്കയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ ജനാധിപത്യം അതിനെ അതിജീവിക്കുന്നതെങ്ങനെയാണെന്നും അദ്ദേഹം ആരാഞ്ഞു. ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമമില്ലാത്ത സാഹചര്യത്തില്‍ അതിന്റെ സുരക്ഷിതത്വം എങ്ങനെ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ചോദിച്ചു. പ്രശ്‌നം വെറും ലക്ഷണമായല്ല യാഥാര്‍ഥ്യമായി തന്നെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

130 കോടി ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

English summary
aadhaar data leak can influence poll outcome: supreme court

More News from this section

Subscribe by Email