Tuesday August 14th, 2018 - 1:58:pm
topbanner
Breaking News

പബ്ബുകളില്‍ മദ്യപിക്കാന്‍ ആധാര്‍ നിര്‍ബന്ധം: തെലങ്കാന എക്‌സൈസ് വകുപ്പ്

Anju N C
പബ്ബുകളില്‍ മദ്യപിക്കാന്‍ ആധാര്‍ നിര്‍ബന്ധം: തെലങ്കാന എക്‌സൈസ് വകുപ്പ്

ഹൈദരാബാദ്: കൗമാരക്കാരായ മദ്യപാനികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് തെലങ്കാന എക്‌സൈസ് വകുപ്പ്. പബ്ബുകളില്‍ കയറി മദ്യപിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് എക്‌സൈസ് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. 21 വയസ്സിന് താഴെയുള്ളവര്‍ പബ്ബുകളില്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനാണ് നടപടി.

ബാറുകളില്‍ ആരൊക്കെ വരുന്നുണ്ടെന്നും എത്രത്തോളം മദ്യം വാങ്ങുന്നുണ്ടെന്നും ഇതിലൂടെ കണ്ടെത്താന്‍ കഴിയും. ഓരോരുത്തര്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ അളവ് കുറക്കണമെന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. തെലങ്കാനയിലെ നിരവധി പബ്ബുകളില്‍ ലഹരിമരുന്ന് വില്‍പ്പന വ്യാപകമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

പതിനേഴുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയും മറ്റുള്ളവരും പബ്ബില്‍ മദ്യപിക്കാന്‍ എത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് എക്‌സൈസ് വകുപ്പ് നടപടിയെടുത്തിരിക്കുന്നത്.

English summary
aadhaar card mandatory for pub entry in hyderabad
topbanner

More News from this section

Subscribe by Email