Saturday September 21st, 2019 - 11:20:pm
topbanner
Breaking News
jeevanam

നൂറിന്റെ പുത്തന്‍ നോട്ട് വരുന്നു; നീലം ഇത്തിരി കൂടിപ്പോയോ എന്ന് സോഷ്യല്‍മീഡിയ

suji
നൂറിന്റെ പുത്തന്‍ നോട്ട് വരുന്നു; നീലം ഇത്തിരി കൂടിപ്പോയോ എന്ന് സോഷ്യല്‍മീഡിയ

ദില്ലി: പുതിയ സീരീസ് നൂറ് രൂപ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. പുതിയ ഡിസൈനിലാണ് 100 രൂപയുടെ പുതിയ മഹാത്മാ ഗാന്ധി സീരീസ് ഇറക്കുക. ലാവെന്‍ഡര്‍ അടിസ്ഥാനമാക്കിയുള്ള നിറമാണ് നോട്ടിന് നല്‍കുന്നത്. ഗുജറാത്ത് പത്താനിലെ യുനെസ്‌കോ പൈതൃക കേന്ദ്രമായ റാണി കി വാവ് ആണ് ചിത്രം പതിച്ചിരിക്കുന്നത്.

2016 നവംബറില്‍ 500, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഇത് അഞ്ചാം തവണയാണ് പുതിയ ബാങ്ക് നോട്ട് ആര്‍ബിഐ പുറത്തിറക്കുന്നത്. 50 രൂപ, 500 രൂപ, 200 രൂപ, 2000 രൂപ നോട്ടുകളാണ് കേന്ദ്ര ബാങ്ക് നേരത്തെ പുറത്തുവിട്ടത്.

നിലവില്‍ പ്രാബല്യത്തിലുള്ള നൂറ് രൂപയേക്കാള്‍ ചെറിയ നോട്ടാണ് പുതുതായി ഇറക്കുന്നത്. ഭാരത്, ആര്‍ബിഐ എന്നിവ രേഖപ്പെടുത്തിയ ത്രെഡാണ് നോട്ടിലുള്ളത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് പുറമെ അശോക സ്തംഭവും മുന്‍വശത്ത് കാണാം.

എന്തായാലും പുതിയ നോട്ടിന്റെ ഡിസൈന്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നീലത്തില്‍ മുങ്ങിയ നോട്ടാണോയെന്നാണ് നെറ്റിസണ്‍സിന്റെ ചോദ്യം.

 

Viral News

Read more topics: new rs 100 ,bank
English summary
a new rs 100 will make its way to banks soon
topbanner

More News from this section

Subscribe by Email