Saturday November 17th, 2018 - 2:27:pm
topbanner

ലോക ബോക്‌സിങ് ചാമ്പ്യന്മാര്‍ക്ക് പശുക്കളെ സമ്മാനിച്ച് ഹരിയാന മന്ത്രി

Anju NC
ലോക ബോക്‌സിങ് ചാമ്പ്യന്മാര്‍ക്ക് പശുക്കളെ സമ്മാനിച്ച് ഹരിയാന മന്ത്രി

ചണ്ഡീഗഡ്: ലോക വനിതാ യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച താരങ്ങള്‍ക്ക് സമ്മാനമായി പശുവിനെ നല്‍കി ഹരിയാന മന്ത്രി. കൃഷി മന്ത്രി ഓം പ്രകാശ് ധന്‍കാറാണ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ഓരോ പശുക്കളെ വീതം സമ്മാനമായി പ്രഖ്യാപിച്ചത്. ബോക്‌സര്‍മാര്‍ക്ക് പശുവിന്‍ പാല്‍ ലഭ്യമാക്കുന്നതിനാണ് ഈ ആനുകൂല്യമെന്നാണ് മന്ത്രി പറയുന്നത്.

ഹരിയാനയുടെ അഭിമാനമുയര്‍ത്തിയ വനിതാ താരങ്ങള്‍ക്ക് വ്യത്യസ്തമായൊരു സമ്മാനം തന്നെ കൊടുക്കേണ്ടതുണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. 'എരുമയുടെ പാലിനേക്കാള്‍ നല്ലത് പശുവിന്‍ പാലാണ്. നിങ്ങള്‍ക്ക് ശക്തിയാണ് വേണ്ടതെങ്കില്‍ എരുമയുടെ പാല്‍ കുടിക്കുക. ബുദ്ധിയും ഭംഗിയും ആവശ്യമാണെങ്കില്‍ പശുവിന്റെ പാല്‍ തന്നെ കുടിക്കണമെന്നും മന്ത്രി പറഞ്ഞു.' ദിവസവും 10 ലിറ്റര്‍ പാല്‍ ചുരത്തുന്ന പശുക്കളെയാണ് സമ്മാനമായി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ ഗുവാഹത്തിയില്‍ നടന്ന ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന സ്വദേശികളായ നീതു, സാക്ഷി, ജോതി, ശശി എന്നിവര്‍ വിവിധ വിഭാഗങ്ങളിലായി സ്വര്‍ണമെഡലുകള്‍ നേടിയിരുന്നു. ഇതിനു പുറമെ രണ്ട് വെങ്കലമെഡലുകളും ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ നേടി.

English summary
a desi cow each as price for haryana women boxers
topbanner

More News from this section

Subscribe by Email