Thursday June 21st, 2018 - 7:18:pm
topbanner
Breaking News

പശു സംരക്ഷണ ബോര്‍ഡ് ചെയര്‍മാന് ക്യാബിനറ്റ് പദവി നല്‍കി മധ്യപ്രദേശ്; സന്ന്യാസിമാര്‍ക്ക് മന്ത്രിപദവി തുടരുന്നു

suji
പശു സംരക്ഷണ ബോര്‍ഡ് ചെയര്‍മാന് ക്യാബിനറ്റ് പദവി നല്‍കി മധ്യപ്രദേശ്; സന്ന്യാസിമാര്‍ക്ക് മന്ത്രിപദവി തുടരുന്നു

ദില്ലി: സ്വാമി അഖിലേശ്വരാനന്ദിന് ക്യാബിനറ്റ് മന്ത്രിപദം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന പശു സംരക്ഷണ ബോര്‍ഡ് ചെയര്‍മാനാണ് ഇദ്ദേഹം. നേരത്തെ സഹമന്ത്രി സ്ഥാനം നല്‍കിയതിന് ശേഷമാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ സ്വാമിക്ക് ക്യാബിനറ്റ് പദവി നല്‍കുന്നത്.

നര്‍മ്മദ പരിപാലനവുമായി ബന്ധപ്പെട്ട് ഒരു പാനലില്‍ സ്വാമി അഖിലേശ്വരാനന്ദിനെ നിയോഗിച്ചിരുന്നു. ചില വിവാദ മതനേതാക്കള്‍ക്കൊപ്പമായിരുന്നു ഈ സ്ഥാനം. ഇത് സ്വാമിക്ക് അത്ര രസിച്ചില്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതോടെ ഉടന്‍ ക്യാബിനറ്റ് പദവി നല്‍കിയത്.

നേരത്തെ അഖിലേശ്വരാനന്ദ് ഉള്‍പ്പെടെ അഞ്ച് മതനേതാക്കള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനം നല്‍കിയിരുന്നു. ഇവരെ നര്‍മ്മദ പാനലിലും അംഗങ്ങളാക്കി. ചില വിവാദ അംഗങ്ങള്‍ക്കൊപ്പം തന്നെ ഉള്‍പ്പെടുത്തിയതിലുള്ള നിരാശ അറിയിച്ചതിന് പുറമെ രാജിവെയ്ക്കാനും അദ്ദേഹം സന്നദ്ധത അറിയിച്ചു.

വിവാദത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്കൊപ്പം സ്ഥാനം നല്‍കിയത് തന്നെ ഞെട്ടിച്ചെന്ന് അഖിലേശ്വരാനന്ദ് വ്യക്തമാക്കി. ഇതോടെയാണ് ക്യാബിനറ്റ് പദവി നല്‍കി സര്‍ക്കാര്‍ സമാധാനിപ്പിച്ചത്.

 

English summary
a cabinet minister rank for madhya pradesh cow protection chief

More News from this section

Subscribe by Email