Sunday February 17th, 2019 - 8:26:pm
topbanner

രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് ഹിന്ദുവെന്ന് കളിയാക്കി യെദ്യൂരപ്പ

suji
രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പ് ഹിന്ദുവെന്ന് കളിയാക്കി യെദ്യൂരപ്പ

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കേ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരിഹാസവുമായി കര്‍ണാടക ബിജെപി പ്രസിഡന്റ് ബി എസ് യെദ്യൂരപ്പ. തിരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് ട്വീറ്റ് ചെയ്താണ് രാഹുലിനെ പരിഹസിച്ചത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന സ്വപ്നം രാഹുല്‍ഗാന്ധി തന്നെ നിറവേറ്റുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ എവിടെയൊക്കെ രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിട്ടുണ്ടോ അവിടെയെല്ലാം ബിജെപി ജയിച്ച ചരിത്രമാണെന്നും യെദ്യൂരപ്പ പരിഹസിച്ചു.

ശനിയാഴ്ചയാണ് രാഹുല്‍ നാലു ദിവസത്തെ സന്ദര്‍ശനം തുടങ്ങുന്നത്. ഇതിനാലാണ് യെദ്യൂരപ്പയുടെ പരിഹാസം
പൊതുയോഗങ്ങള്‍ക്കും റോഡ് ഷോയ്ക്കും പുറമേ ക്ഷേത്രങ്ങള്‍, മഠങ്ങള്‍ ,ദര്‍ഗകള്‍ എന്നിവിടങ്ങളിലും ആദിവാസി മേഖലകളിലും രാഹുല്‍ സന്ദര്‍ശിക്കും.

Viral News

English summary
Yeddyurappa calls Rahul Gandhi 'Election Hindu'
topbanner

More News from this section

Subscribe by Email