Saturday November 17th, 2018 - 8:44:pm
topbanner

സിനിമാക്കാരുടെ കുടുംബങ്ങളിലെ പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ദിവസവും മാറ്റും- വിവാദപ്രസ്താവനയുമായി ബിജെപി എംപി

suji
 സിനിമാക്കാരുടെ കുടുംബങ്ങളിലെ പെണ്ണുങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ദിവസവും മാറ്റും- വിവാദപ്രസ്താവനയുമായി ബിജെപി എംപി

സിനിമാ കുടുംബങ്ങളിലെ സ്ത്രീകള്‍ ദിവസവും ഭര്‍ത്താക്കന്‍മാരെ മാറ്റുന്നവരാണെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി. അതുകൊണ്ട് അഭിമാനത്തിന്റെ പേരില്‍ ഒരാളെ കൊല്ലുന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് മനസ്സിലാകില്ലെന്നും എംപി ചിന്താമണി മാളവ്യ. മാനസിക പ്രശ്‌നമുള്ള സിനിമാക്കാരെ ചെരുപ്പ് കൊണ്ടടിക്കുമെന്നും ഈ എംപി സൗമ്യമായി പറഞ്ഞുകളഞ്ഞു!

റാണി പദ്മിനിയെക്കുറിച്ച് പ്രതിപാദിക്കുന്ന സഞ്ജയ് ലീല ഭന്‍സാലി ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്ക് അധിക്ഷേപത്തിലാണ് മാളവ്യയുടെ വിവാദ പ്രസ്താവനകള്‍. അയല്‍രാജ്യത്തെ മുസ്ലീം ഭരണാധികാരിയുടെ പിടിയില്‍ പെടാതിരിക്കാന്‍ സ്വയം തീകൊളുത്തി മരിക്കുന്ന പദ്മിനിയെക്കുറിച്ചാണ് കഥകള്‍ പറയുന്നത്. എന്നാല്‍ ഭരണാധികാരിയായ അലാവുദ്ദീന്‍ ഖില്‍ജിയെ പ്രണയിക്കുന്ന കഥയാണ് ഭന്‍സാലിയുടെ ചിത്രം പറയുന്നത്.

ഇതാണ് ബിജെപി എംപിയെയും, ചില ഹിന്ദു സംഘടനകളെയും ചൊടിപ്പിക്കുന്നതും. റാണി പദ്മിനിയെ അപമാനിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല, അഭിമാനകരമായ ചരിത്രത്തിന്റെ വളച്ചൊടിക്കലാണ് ചിത്രം പറയുന്നത്, മാളവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Read more topics: film, bjp mp
English summary
Women in his family change husbands every day ; bjp mp against Bhansali
topbanner

More News from this section

Subscribe by Email