Wednesday November 21st, 2018 - 1:52:am
topbanner

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്തു കൊന്നു

suji
മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറത്തു കൊന്നു

മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസ്സുള്ള കുഞ്ഞിനെ യുവതി കഴുത്തറത്ത് കൊന്നു. മധ്യപ്രദേശിലെ ദര്‍ഗ്രാമത്തിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു.

അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ദേഷ്യം സഹിക്കാതെ വന്നപ്പോള്‍ വാളുപയോഗിച്ച് കുഞ്ഞിന്റെ കഴുത്തറുക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു

സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയെന്നും യുവതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് കണ്ടെന്നും അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യില്‍ കുഞ്ഞില്ലാത്തതില്‍ സംശയം തോന്നിയതായും അവര്‍ പറയുന്നു. അയല്‍വാസികള്‍ സംശയം അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഒരു ബന്ധു വന്നാണ് വീടിന്റെ വാതില്‍ തുറന്നത്. കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ട ഇവര്‍ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

 

 

Read more topics: women, kill, baby, crying milk
English summary
Woman Slit Throat Of Baby Crying Constantly For Milk
topbanner

More News from this section

Subscribe by Email