Saturday November 17th, 2018 - 1:48:am
topbanner

ജുഡീഷ്യറിയില്‍ ഭിന്നിപ്പ്.. പ്രധാനമന്ത്രി അടിയന്തരമായി നിയമമന്ത്രിയെ വിളിപ്പിച്ചു

suji
ജുഡീഷ്യറിയില്‍ ഭിന്നിപ്പ്.. പ്രധാനമന്ത്രി അടിയന്തരമായി നിയമമന്ത്രിയെ വിളിപ്പിച്ചു

ന്യൂഡല്‍ഹിയില്‍ സുപ്രീംകോടതി ജഡ്ജിമാര്‍ അപ്രതീക്ഷിതമായ പത്രസമ്മേളനം നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര നിയമമന്ത്രിമാരെ വിളിപ്പിച്ചു. രവിശങ്കര്‍ പ്രസാദ്, സഹമന്ത്രി പിപി ചൗധരി എന്നിവരെയാണ് ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയത്.

രാജ്യത്തെ പരമോന്നത കോടതിയുടെ നടത്തിപ്പ് ശരിയായ ദിശയില്‍ അല്ലെന്നാണ് നാല് ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറഞ്ഞത്. ജുഡീഷ്യല്‍ അംഗങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്‌ലി യോഗത്തില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ആദ്യമായി തിരക്കിട്ട് മാധ്യമങ്ങളെ കണ്ടത്. സുപ്രീംകോടതിയിലെ നടത്തിപ്പ് താളംതെറ്റുന്നതായും, പൊരുത്തപ്പെടാന്‍ കഴിയാത്ത ചില സംഭവങ്ങള്‍ നടക്കുന്നതായുമാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, എംബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ പരാതിപ്പെട്ടത്.

 

English summary
With Indias top judiciary divided pm modi summons ravi shankar prasad
topbanner

More News from this section

Subscribe by Email