Wednesday December 19th, 2018 - 5:11:am
topbanner

കീര്‍ത്തി ആസാദിനെ പുറത്താക്കാന്‍ ബിജെപി; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

NewsDesk
കീര്‍ത്തി ആസാദിനെ പുറത്താക്കാന്‍ ബിജെപി; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി എംപി കീര്‍ത്തി ആസാദിനെ പുറത്താക്കാന്‍ പാര്‍ട്ടി നടപടി തുടങ്ങി. അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും കാട്ടി ബിജെപി കീര്‍ത്തി ആസാദിന് നോട്ടീസ് അയച്ചു.
കീര്‍ത്തി ആസാദിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ പ്രതിശ്ചായ തകര്‍ത്തുവെന്നും പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കിയെന്നും ആരോപിച്ചാണ് കീര്‍ത്തി ആസാദിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തത്.
കീര്‍ത്തി അസാദിന്റെ സസ്‌പെന്‍ഷന് പിന്നാലെ ബി.ജെ.പി ദേശിയ നേതൃത്വത്തില്‍ രൂപംകൊണ്ട അമര്‍ഷങ്ങള്‍ പിന്നീട് മറനീക്കി പുറത്തുവന്നിരുന്നു. ആസാദിനെതിരായ നടപടി ബി.ജെ.പിയെ രണ്ടുതട്ടിലാക്കിയ സാഹചര്യത്തിലെത്തിച്ചു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആസാദിന് ബി.ജെ.പി നോട്ടീസയച്ചത്.

 

Read more topics: BJP, Kirti Azad, notice
English summary
Why shouldn't you be expelled, BJP asks Kirti Azad in notice
topbanner

More News from this section

Subscribe by Email