Friday November 16th, 2018 - 11:24:am
topbanner

മധ്യപ്രദേശിലെ ജലക്ഷാമം; ശുദ്ധജലത്തിനുവേണ്ടി ജനം അലയുന്നു; കാഴ്ചകള്‍ ഞെട്ടിക്കുന്നത്‌

NewsDesk
മധ്യപ്രദേശിലെ ജലക്ഷാമം; ശുദ്ധജലത്തിനുവേണ്ടി ജനം അലയുന്നു; കാഴ്ചകള്‍ ഞെട്ടിക്കുന്നത്‌

ജീവന്‍പോലും പണയം വച്ച് കുടിവെള്ളത്തിനായി മണിക്കൂറുകളോളം അലയുകയാണ് മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് നിവാസികള്‍. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും വെള്ളം ശേഖരിക്കുന്നത്.
വറ്റിത്തുടങ്ങിയ കിണറുകള്‍ ഒരുതരത്തലുള്ള സുരക്ഷയുമില്ലാതെയാണ് കുട്ടികള്‍ പോലും വെള്ളത്തിനനായി ഇറങ്ങുന്നത്. വരള്‍ച്ച രൂക്ഷമായ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥ പൂര്‍ണമായി വിവരിക്കുന്നതാണ് ഈ ചിത്രങ്ങളോരോന്നും.

പൂര്‍ണമായും വറ്റിതുടങ്ങിെയാരു കിണറില്‍ നിന്നും ഗ്ലാസ്‌കൊണ്ട് വെള്ളം കോരിയെടുക്കുകയാണവര്‍. ഇവിടുത്തെ സ്ത്രീകള്‍ നേരംപുലരുന്നതിനുമുമ്പേ എഴുന്നേറ്റ് മണിക്കൂറുകളോളം നടന്നാണ് നിത്യവൃത്തിക്കാവശ്യമുയുള്ള വെള്ളം ശേഖരിക്കുന്നത്. പടിഞ്ഞാറേ മധ്യപ്രദേശിലെ മല്‍വ്വ, നിമര്‍ എന്നീ പ്രദേശങ്ങളിലെ അവസ്ഥ ഏറ്റവും പരിതാപകരമാണ്.

മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ നിന്നുമായി ആഴ്ചയിലൊരു ദിവസം ചില സ്ഥലങ്ങളില്‍ ജലവിതരണം നടത്തുന്നുണ്ട്. എന്നാല്‍ 365 മുന്‍സിപ്പല്‍ കേന്ദ്രങ്ങളുള്ള മധ്യപ്രദേശില്‍ 62 ഇടങ്ങളില്‍ മൂന്ന് ദിവസത്തിലൊരിക്കലായാണ് ഈ സംവിധാനമുള്ളത്. അതോടൊപ്പെം 17 സ്ഥലങ്ങളില്‍ ആഴ്ചയിലൊരിക്കലുമാണ് മുന്‍സിപ്പാലിറ്റി വെള്ളം നല്‍കുന്നത്.Water Crisis Madhya Pradesh

ഭൂഗര്‍ഭജലത്തിന്റെ അളവ് അപകടമാം വിധം കുറഞ്ഞുകൊണ്ടിരിക്കുകന്നതാണ് വേനല്‍ തുടങ്ങുമ്പോള്‍ തന്നെ കൊടും വരള്‍ച്ചയുണ്ടാക്കുന്നത്.
തെക്ക് വടക്ക് ഭാഗങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. തെക്കന്‍ പ്രദേശങ്ങളില്‍ 60 കിലോമീറ്റര്‍ പരിധിയില്‍ 30 ശതമാനത്തിലധികം ഭൂഗര്‍ഭജലത്തിന്റെ അളവ് കുറവുണുള്ളത്.

വികസനത്തിന്റെ തെറ്റായ മാതൃകകള്‍ സ്വീകരിക്കുന്നത് രാജ്യം ഇതുവരെ നേടിയ എല്ലാനേട്ടങ്ങളെയും ഇല്ലാതാക്കാന്‍ പോന്നവയാണ എന്ന് ഓര്‍ക്കേണ്ടതുണ്ട്. ഉദാഹരണത്തിനായി ബംഗലുരു 632 ശതമാനത്തോളം വളര്‍ച്ചനേടിയപ്പോള്‍തന്നെ കൃഷിയില്‍ 76 ശതമാനവും ജലസമ്പത്തില്‍ 79 ശതമാനവും നഷ്ടമാണുണ്ടാക്കിയിരുന്നു. ജലദൗര്‍ലഭ്യം ഏറ്റവും ബാധിക്കുന്നത് കര്‍ഷകരെയും സാധാരണക്കാരെയുമാണ്.Water Crisis Madhya Pradesh

പതിനഞ്ചുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹിന്ദു മുസ്ലീം പ്രണയവിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതം; എതിര്‍പ്പുമായി ഹിന്ദു സംഘടന

Read more topics: Water, Crisis, Madhya Pradesh
English summary
Water Crisis On The Rise, Children Risk, Their Lives, Get Drinking Water, Madhya Pradesh
topbanner

More News from this section

Subscribe by Email