Wednesday March 20th, 2019 - 4:52:am
topbanner
topbanner

നിരവ് മോദിയുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്നില്ലേ; സംശയം സ്വാഭാവികം

suji
നിരവ് മോദിയുടെ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരുന്നില്ലേ; സംശയം സ്വാഭാവികം

ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലുള്ള ഗുണഗണങ്ങളെക്കുറിച്ച് നമ്മള്‍ വിവിധ ക്ലാസുകള്‍ കേട്ടുകഴിഞ്ഞു. ഇപ്പോള്‍ നിരവ് മോദി 11,400 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് മുങ്ങിയപ്പോള്‍ സ്വാഭാവികമായി ഒരു സംശയം ഉയരുമല്ലോ, ഈ വജ്രവ്യാപാരിയുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ലേ.

ബോളിവുഡ് താരങ്ങളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രോഷം രേഖപ്പെടുത്തിയത്. ഋഷി കപൂര്‍ മുതല്‍ വിവേക് അഗ്നിഹോത്രി വരെയുള്ളവര്‍ നിരവ് മോദി കൊള്ളയുടെ പേരില്‍ രോഷംപൂണ്ടു. തിളങ്ങുന്നതെല്ലാം വജ്രമല്ലെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് ഋഷി കപൂര്‍ ട്വീറ്റ് ചെയ്തു. ഫെബ്രുവരി 14ന് പിഎന്‍ബി തട്ടിപ്പ് വാര്‍ത്ത പുറത്തിവിട്ടതിന് പിന്നാലെ നിരവ് എങ്ങിനെ രാജ്യം വിട്ടെന്നാണ് ചിലരുടെ ചോദ്യം.

റാ വണ്‍ സംവിധാനം ചെയ്ത അനുഭവ് സിന്‍ഹയാണ് നിരവ് മോദിയുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ലേയെന്ന സംശയം ഉന്നയിച്ചത്. ബിസിനസ്സ് സൗഹൃദമുള്ള നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ഇരിക്കുമ്പോള്‍ അഴിമതിക്കാരനായ ബിസിനസ്സുകാരന്‍ എന്തിന് രാജ്യം വിട്ടെന്നാണ് വിവേക് അഗ്നിഹോത്രിയുടെ ചോദ്യം. സത്യസന്ധയായ സോണിയ ഗാന്ധി ഭരിക്കുമ്പോള്‍ എന്ത് കൊണ്ടാണ് ഇത് സംഭവിക്കാതിരുന്നതെന്നും അഗ്നിഹോത്രി സംശയിക്കുന്നു.

ഇനിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് പിഎന്‍ബി കൃത്യമായി മറുപടി നല്‍കണമെന്ന് എഴുത്തുകാരന്‍ ചേതന്‍ ഭഗതും ആവശ്യപ്പെട്ടു.

 

Viral News

Read more topics: Nirav Modi, aadhar, bank account
English summary
Was Nirav Modi’s bank account linked to his Aadhaar
topbanner

More News from this section

Subscribe by Email