Wednesday November 21st, 2018 - 7:21:am
topbanner

വിരാട് രാജ്യദ്രോഹി , കൃഷ്ണനും രാമനും ഇന്ത്യയില്‍ വച്ച് വിവാഹിതരായി ; അനുഷ്‌കയെ ഇറ്റലിയില്‍ വച്ചു കെട്ടിയത് തെറ്റെന്ന് ബിജെപി എംഎല്‍എ

suji
വിരാട് രാജ്യദ്രോഹി , കൃഷ്ണനും രാമനും ഇന്ത്യയില്‍ വച്ച് വിവാഹിതരായി ; അനുഷ്‌കയെ ഇറ്റലിയില്‍ വച്ചു കെട്ടിയത് തെറ്റെന്ന് ബിജെപി എംഎല്‍എ

ഇറ്റലിയില്‍ വച്ച് അനുഷ്‌കയെ വിവാഹം കഴിച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലി ദേശ സ്‌നേഹിയല്ല, രാജ്യദ്രോഹിയാണെന്ന് ബിജെപി എംഎല്‍എ. ഇന്ത്യയില്‍ ക്രിക്കറ്റ് കളിച്ച് പണമുണ്ടാക്കി പ്രശസ്തനായ ശേഷം വിവാഹം കഴിയ്ക്കാന്‍ വിരാട് ഇറ്റലിയിലേക്ക് പോയെന്നതാണ് മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നലാല്‍ ഷാക്യയെ കലിപ്പിലാക്കിയത്.

ഭഗവാന്‍ രാമന്‍ ഈ മണ്ണില്‍ വിവാഹിതനായി. ഭഗവാന്‍ കൃഷ്ണന്‍ ഇവിടെ വച്ച് വിവാഹം ചെയ്തു. എന്നിട്ടും വിരാട് ഇറ്റലിയിലേക്ക് വിവാഹം കഴിയ്ക്കാന്‍ പോയി. അദ്ദേഹം രാജ്യസ്‌നേഹിയാകില്ല.കൊഹ്ലിയ്ക്ക് ഇന്ത്യക്കാര്‍ക്ക് പ്രചോദനം നല്‍കാന്‍ ആയില്ല. രാജ്യത്തോട് വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് പ്രചോദനമാകാന്‍ കഴിയുക, നേതാവ് പറയുന്നു.

ഗുണയില്‍ മോദിയുടെ സ്‌കില്‍ ഇന്ത്യ സെന്റര്‍ ഉത്ഘാടനം ചെയ്യവെയാണ് ഷൗക്യയുടെ പ്രഖ്യാപനം.

Read more topics: Virat Kohli, marriage, bjp mla
English summary
Virat Kohli anti national for marrying in Italy says bjp mla
topbanner

More News from this section

Subscribe by Email