topbanner
Thursday July 27th, 2017 - 4:05:am
topbanner

എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പട്ടികയില്‍ മുഖ്യപരിഗണന വെങ്കയ്യ നായിഡുവിന്

sadu prakash
എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പട്ടികയില്‍ മുഖ്യപരിഗണന വെങ്കയ്യ നായിഡുവിന്

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍തൂക്കം വെങ്കയ്യ നായിഡുവിനെന്ന് സൂചന. വൈകിട്ട് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടായേക്കും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ ബി.ജെ.പി നേതാവ് വെങ്കയ്യാ നായിഡു നിലവില്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രിയാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടിങ് ഇന്നു വൈകിട്ടോടെ അവസാനിക്കും.

ഇതിനുപിന്നാലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. വെങ്കയ്യ നായിഡു, സി. വിദ്യാസാഗര്‍ റാവു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മുന്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതിയാക്കി ദക്ഷിണേന്ത്യയില്‍ രാഷ്ട്രീയ വിജയം കൊയ്യാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ വെങ്കയ്യ നായിഡുവിനാണ് മുഖ്യപരിഗണനയെന്നാണ് റിപ്പോര്‍ട്ട്.

English summary
Venkaiah Naidu tipped for Vice-President’s post
topbanner topbanner

More News from this section

Subscribe by Email