Wednesday September 19th, 2018 - 11:20:am
topbanner
Breaking News

നടന്‍ വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ്ങ് ഓഫീസറെ നീക്കം ചെയ്തു

rajani v
നടന്‍ വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ്ങ് ഓഫീസറെ നീക്കം ചെയ്തു

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ്ങ് ഓഫീസറെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നീക്കം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ കെ.വേലുസാമിയെ ആണ് നീക്കം ചെയ്തത്. പകരം പ്രവീണ്‍ പി.നായരെ നിയമിച്ചു.

വിശാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുന്ന പത്തുപേരില്‍ രണ്ടുപേര്‍ തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് അറിയിച്ചുവെന്ന് ആരോപിച്ചാണ് പത്രിക തള്ളിയത്. വിശാലിനെ പിന്താങ്ങിയ സുമതി, ദീപന്‍ എന്നിവര്‍ തനിക്കുമുന്നില്‍ നേരിട്ട് ഹാജരായെന്നാണ് റിട്ടേണിങ്ങ് ഓഫീസര്‍ വേലുസ്വാമിയുടെ വിശദീകരണം.

എന്നാല്‍ അണ്ണാ ഡിഎകെ സ്ഥാനാര്‍ത്ഥി മധുസൂദനന്റെ ആളുകള്‍ പത്രികയില്‍ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തിയെന്ന് വിശാല്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ വിശാല്‍ പുറത്ത് വിട്ടിരുന്നു.
തുടര്‍ന്ന് പത്രിക വീണ്ടും സ്വീകരിച്ചെങ്കിലും പിന്നീട് റിട്ടേര്‍ണിങ്ങ് ഓഫീസര്‍ തള്ളുകയായിരുന്നു.ഏറെ നാടകീയ രംഗങ്ങളാണ് പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട്അരങ്ങേറിയത്.

 

 

Read more topics: VISHAL, ELECTION ,RETURNING
English summary
VISHAL ELECTION RETURNING OFFER
topbanner

More News from this section

Subscribe by Email