Sunday September 23rd, 2018 - 10:33:am
topbanner

ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; ഭര്‍ത്താവ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു

Renjini
ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; ഭര്‍ത്താവ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചു

ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിലെ കനൗജയിൽ ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ലാത്തതിൽ ഭർത്താവ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചു.ഗർഭിണിയായ സുഖ്ദേവിയുടെ  ചിത്സയ്ക്ക് പണമില്ലാത്തതിനാലാണ് അർവിന്ദ് സഞ്ചാര  നാലു വയസുള്ള കുഞ്ഞിനെ 25000  വിൽക്കാൻ ശ്രമിച്ചത്.'

ജില്ലാ ആശുപത്രിയില്‍ നിന്നും ഭാര്യയുടെ ചികിത്സക്കായി രക്തം ആവശ്യമാണെന്ന് പറഞ്ഞു. രക്തം എത്തിച്ചില്ലെങ്കില്‍ ഭാര്യ മരിക്കും എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ എനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല.

അതിനാല്‍ ഞാന്‍ എന്റെ മകളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു'- അര്‍വിന്ദ് പോലീസിനോട് പറഞ്ഞു.വിവരം അറിഞ്ഞ പോലീസ് കുട്ടിയെ വില്‍ക്കുന്നതില്‍ നിന്നും ഇവരെ തടയുകയും സുഖ്‌ദേവിയുടെ ചികിത്സക്ക് ആവശ്യമായ പണം  നല്‍കുകയും ചെയ്തു. ഇവരുടെ ചികിത്സക്ക് ആവശ്യമായ രക്തവും പോലീസ് തന്നെ എത്തിച്ച് നല്‍കി.

English summary
His wife has no money; The husband tried to sell the baby
topbanner

More News from this section

Subscribe by Email