Monday February 18th, 2019 - 1:42:am
topbanner

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ തളളി പണിമുടക്കില്‍ ഉറച്ച് യൂണിയന്‍

ANU.CK
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ തളളി പണിമുടക്കില്‍ ഉറച്ച് യൂണിയന്‍

ന്യൂഡല്‍ഹി : പണിമുടക്ക് ഒഴിവാക്കുന്നതിന് യൂണിയന്റെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം യൂണിയനുകള്‍ തള്ളി. പണിമുടക്കില്‍ നിന്നും പിന്മാറില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയുള്ള ബോണസ് ഉടന്‍ നല്‍കുമെന്നും തൊഴിലാളികളുടെ മിനിമം വേതനം 246 രൂപയില്‍ നിന്നും 350 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജയ്‌ററ്‌ലി പറഞ്ഞു.
എന്നാല്‍ വിദേശ മൂലധന നിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജയ്‌ററ്‌ലി അറിയിച്ചു.

യൂണിയനുകളുടെ ആവശ്യങ്ങള്‍ പലതും അംഗീകരിച്ച സാഹചര്യത്തില്‍ പണിമുടക്കില്‍ നിന്നും പിന്‍മാണമെന്നും ജയ്‌ററ്‌ലി അഭ്യര്‍ത്ഥിച്ചു. പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതുകൊണ്ട് ബി.എം.എസ് പണിമുടക്കില്‍ നിന്നും പിന്മാറി. പക്ഷേ മറ്റെല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

പതിനാറുകാരനെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍

15 വയസിന് മുകളിലുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Viral News

Read more topics: strike, central government,
English summary
Union stand against central government
topbanner

More News from this section

Subscribe by Email