topbanner
Wednesday December 13th, 2017 - 1:28:am
topbanner
topbanner

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഇന്ത്യയിലെത്തി

Jikku Joseph
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഇന്ത്യയിലെത്തി. ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ടില്ലേഴ്‌സണ്‍ ഇന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായ് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പ്രധാനമന്ത്രിയേയും കാണും.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താനാവശ്യമായ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വയ്ക്കും. പാക് സന്ദര്‍ശനത്തിനുശേഷമാണ് ടില്ലര്‍സണ്‍ ഇന്ത്യയിലെത്തുന്നത്. വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയുടെ സാഹചര്യത്തില്‍ ചൈനയുടെ വര്‍ദ്ധിക്കുന്ന സ്വാധീനവും അഫ്ഗാനിസ്ഥാനിലെ സഹകരണവും ചര്‍ച്ചയാവും എന്നാണ് സൂചന.

English summary
US secretary of state rex tillerson arrive india for official visit
topbanner topbanner

More News from this section

Subscribe by Email