topbanner
Monday December 18th, 2017 - 12:55:am
topbanner
topbanner

യു.പിയില്‍ ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ്

rajani v
യു.പിയില്‍ ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നോ: യു.പിയില്‍ ക്രമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താനായി കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിന് സര്‍വെ നടത്താന്‍ ആദിത്യനാഥ് ഉത്തരവിട്ടു.

അവര്‍ സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതരാകണം. കാര്യക്ഷമതയില്ലാത്ത പോലീസ് സ്റ്റേഷനുകളെ കണ്ടെത്തി തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കും അദ്ദേഹം വ്യക്തമാക്കി.അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തും.

കുറ്റവിമുക്തവും അഴിമതിരഹിതവുമായ സംസ്ഥാനമാക്കി യു.പിയെ മാറ്റാന്‍ അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ക്രിമിനലുകളെ അടിച്ചമര്‍ത്താനും ആദിത്യനാഥ് നിര്‍ദേശിച്ചു.

 

Read more topics: UP CM, past political, campaigns
English summary
UP CM past political campaigns suggest hardline
topbanner topbanner

More News from this section

Subscribe by Email