Wednesday May 22nd, 2019 - 12:29:pm
topbanner
topbanner

യുഎഇയുടെ യാത്രാ വിമാനം ഖത്തര്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞു

Anju NC
യുഎഇയുടെ യാത്രാ വിമാനം ഖത്തര്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് തടഞ്ഞു

ദുബായ്: യുഎഇയുടെ യാത്രാ വിമാനം പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ഖത്തര്‍ തടഞ്ഞതായി ആരോപണം. മനാമയിലേക്ക് യാത്രക്കാരുമായി പോയ എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസം സൃഷ്ടിച്ചെന്നാണ് യുഎഇയുടെ ആരോപണം.

സിവില്‍ ഏവിയേഷന്‍ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നലംഘനവുമാണ് ഖത്തര്‍ നടത്തിയതെന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ടെന്നും യുഎഇ അറിയിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച പുറത്തുവന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ലുവാ അല്‍ ഖാദര്‍ ട്വീറ്റ് ചെയ്തു.

English summary
UAE says quatari flighter jets intercepted passenger plane
topbanner

More News from this section

Subscribe by Email