Wednesday September 26th, 2018 - 8:17:pm
topbanner

യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിന്‍ഹ

RA
യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി  വിവാദങ്ങൾ ഒഴിവാക്കി കേരളത്തിനായി യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുന്‍ വിദേശകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. കേരളത്തിനായി നരേന്ദ്രമോദി എല്ലാവരുടെയും സഹായം സ്വീകരിക്കണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി രൂപ തുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം ഏകദേശം അവസാനിച്ചു, ഇനി വേണ്ടത് പുനര്‍ നിര്‍മ്മാണമാണ്, അതിന് മറ്റ് രാജ്യങ്ങളുടെ സഹായം തേടാം. ഗുജറാത്ത്‌ ഭൂകമ്ബം, ഒഡീഷ ചുഴലിക്കാറ്റിന് ശേഷം ഒക്കെ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയ മന്ത്രിയായിരുന്നു താനെന്നും സിന്‍ഹ സാക്ഷ്യപ്പെടുത്തി. വിദേശകാര്യ മന്ത്രിയായും ധനകാര്യമന്ത്രിയായും പ്രവര്‍ത്തിച്ച ആളാണ് താന്നെനും അതിനാല്‍ നയങ്ങളെല്ലാം തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍ നിര്‍മ്മാണത്തിന് സഹായം സ്വീകരിക്കാമെന്നാണ് നിലവിലെ നയമെന്നും അതിനുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യണമെന്നും യശ്വന്ത് സിന്‍ഹ വാദിക്കുന്നു.മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ മറ്റുള്ളവരില്‍ നിന്നും ധനസഹായം സ്വീകരിക്കുന്നതില്‍ അപാകതയില്ല.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം വളരെ തുച്ഛമാണെന്നും 200 കോടിയെങ്കിലും ഇടക്കാല ആശ്വാമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more topics: UAE, ECONOMIC, HELP YASWANTHA
English summary
UAE ECONOMIC HELP YASWANTHA
topbanner

More News from this section

Subscribe by Email