Monday January 21st, 2019 - 2:04:pm
topbanner

തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

sadu prakash
തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന മൂന്നു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: തീയേറ്ററില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ജമ്മുകാശ്മീര്‍ സ്വദേശികളായ ജമീല്‍ ഗുല്‍, ഒമര്‍ ഫയിസ് ലൂണി, മുദാസിര്‍ ഷാബിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ ചെവല്ലിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് മൂവരും.

തീയേറ്റര്‍ മാനേജ്‌മെന്റിന്റെ പരാതിയെ തുടര്‍ന്നാണ് ശനിയാഴ്ച വൈകിട്ടാണ് മൂവരും മന്ത്രാ മാളിലെ സിനീപോളിസില്‍ ബരേലീ കി ബര്‍ഫി എന്ന സിനിമ കാണാനായി എത്തിയത്. ചിത്രം തുടങ്ങുന്നതിന് മുമ്പ് ദേശീയം ഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എല്ലാവരും എഴുന്നേറ്റെങ്കിലും യുവാക്കള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കൂട്ടാക്കിയില്ല.

ഇവര്‍ക്കെതിരെ ദേശീയ വികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുത്തതായി ഷംഷബാദ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി.വി. പദ്മജ അറിയിച്ചു.

 

English summary
Three students refuse to stand up for National Anthem in theater were arrested
topbanner

More News from this section

Subscribe by Email