Friday December 14th, 2018 - 10:39:pm
topbanner

ഷോപിയാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൂന്ന് പോലീസുകാരെ തീവ്രവാദികള്‍ വധിച്ചു

Aswani
ഷോപിയാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൂന്ന് പോലീസുകാരെ തീവ്രവാദികള്‍ വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൂന്ന് പോലീസുകാരെ തീവ്രവാദികള്‍ വധിച്ചു.മൂന്ന് സ്പെഷ്യല്‍ പോലീസ് അടക്കം നാല് പേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. ഇതില്‍ ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ രക്ഷിച്ചുവെന്ന് ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കി.

ഫിര്‍ദസ് അഹമ്മദ് കുച്ചേ, കുല്‍ദീപ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരെയാണ് ഭീകരര്‍ വധിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്ത്രമന്ത്രാലയം അറിയിച്ചു.

മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണ കശ്മീരില്‍ നിന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും എട്ട് കുടുബാംഗങ്ങളെയും തട്ടിക്കൊണ്ടു പോയിരുന്നു. ഹിസ്ബുല്‍ മുജാഹിദിന്‍ പ്രവര്‍ത്തകന്‍ റിയാസ് നയികോയുടെ പിതാവ് ഉള്‍പ്പടെ 12 ഓളം തീവ്രവാദികളുടെ കുടുംബാംഗങ്ങളെ വിട്ടയച്ചാണ് പൊലീസുകാരെയും കുടുംബാംഗങ്ങളെയും പോലീസിന് രക്ഷിക്കാനായത്.

ഹിസ്ബുല്‍ മുജാഹിദിന്റെ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പോലീസുകാരെ ഭീഷണപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവെക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുക എന്ന് കശ്മീരി ഭാഷയിലുള്ള വീഡിയോ വഴിയാണ് തീവ്രവാദികള്‍ ഭീഷണി മുഴക്കിയത്.

English summary
Three policemen kidnapped from Shopian were killed by terrorist
topbanner

More News from this section

Subscribe by Email