Thursday September 20th, 2018 - 10:40:am
topbanner
Breaking News

ഡല്‍ഹി: അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നു പേര്‍ വിഷവാതകം ശ്വസിച്ച്‌​ മരിച്ചു

suvitha
ഡല്‍ഹി: അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ മൂന്നു പേര്‍ വിഷവാതകം ശ്വസിച്ച്‌​ മരിച്ചു

ന്യൂഡല്‍ഹി: തെക്കു കിഴക്കന്‍ ഡല്‍ഹിയി​ലെ ലജ്​പത്​ നഗറില്‍ അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനിടയിൽ മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച്‌​ മരിച്ചു. ഞായറാഴ്​ച മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌​ ശ്വാസം മുട്ടിയാണ് തൊഴിലാളികൾ മരിച്ചത്.

ഞായറാഴ്​ച രാവിലെ 11.30ഒാടെയാണ്​ സംഭവമെന്ന്​ പൊലീസ്​ പറയുന്നു. ആദ്യം അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി ഒരാള്‍ മാന്‍ഹോള്‍ വഴി ഇറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനാല്‍ ജോലി കറാറെടുത്തിരുന്ന കരാറുകാരന്‍ രണ്ടമനെ ഇറക്കി വിട്ടു. അയാളെയും കാണാതായപ്പോള്‍ മൂന്നാമനോട്​ അന്വേഷിക്കാന്‍ പറഞ്ഞു. മൂന്നാമനേയും കാണാതായതോടെ നാലാമതൊരാളെ കയര്‍ വഴി താ​ഴേക്കിറക്കി.

താഴെ ഇറങ്ങിയ നാലാമന്‍ ശ്വാസം കിട്ടുന്നില്ലെന്ന്​ നിലവിളിച്ചതി​നെ തുടര്‍ന്ന്​ വലിച്ചു കയറ്റി. പിന്നീട്​ പൊലീസെത്തി മറ്റ്​ മൂന്നു തൊഴിലാളികളെയും പുറത്തെടുത്ത്​ ആശുപത്രിയില്‍ എത്തി​ച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരില്‍ ജോജിന്ദര്‍ (32), അന്നു(28) എന്നിവരെ മാത്രമാണ്​ തിരിച്ചറിഞ്ഞത്​. വിഷവാതകം ശ്വസിച്ച നാലാമന്‍ രാജേഷ്​ ആശുപത്രിയില്‍ ഗുരുതരാവസ്​ഥയിലാണ്​.

English summary
newdelhi: Three persons who were trying to clean the drain have died of poisoning
topbanner

More News from this section

Subscribe by Email