Monday December 10th, 2018 - 4:50:pm
topbanner

പട്ടാപ്പകല്‍ സിഗ്‌നല്‍ തകരാറിലാക്കി ട്രെയിനില്‍ മോഷണം

Aswani
പട്ടാപ്പകല്‍ സിഗ്‌നല്‍ തകരാറിലാക്കി ട്രെയിനില്‍ മോഷണം

ഹൈദരാബാദ്: തെലുങ്കാനയില്‍ പട്ടാപ്പകല്‍ ട്രെയിനില്‍ മോഷണം. 35 പവനും 10000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളുമാണ് നാല് യാത്രക്കാരില്‍ നിന്നായി കൊള്ളയടിച്ചത്. ശനിയാഴ്ച രാവിലെ യശ്വന്ത്പുര്‍-കച്ചിഗുഡ എക്‌സ്പ്രസിലായിരുന്നു സംഭവം.

തെലങ്കാനയിലെ മഹബൂബ്‌നഗര്‍ ജില്ലയിലെത്തിയപ്പോഴാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ സിഗ്‌നല്‍ സംവിധാനത്തില്‍ കേടുപാടുകള്‍ ഉണ്ടാക്കി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് ആളുകളെ ഭീഷണിപ്പെടുത്തി ജനാലയിലൂടെ കൈകടത്തിയാണ് മോഷ്ടാക്കള്‍ കൊള്ളയടിച്ചതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു.

Read more topics: Theft, train, signal damaged
English summary
Theft in the train at morning times by making signal damaged
topbanner

More News from this section

Subscribe by Email