Tuesday May 21st, 2019 - 12:25:pm
topbanner
topbanner

കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്ന്‌ ഇറക്കിവിട്ടു

Renjini
 കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്ന്‌ ഇറക്കിവിട്ടു

മുംബൈ:ഫോൺ ചാർജ് ചെയ്യാൻ വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കയറിയ യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. വിമാനം പുറപ്പെടാനായി ഒരുങ്ങുമ്പോഴാണ്‌ സംഭവം.

തന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യാനാണ് താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ ജീവനക്കാരോട് വ്യക്തമാക്കി.മുംബൈ വിമാനത്താവളത്തില്‍ മുംബൈ-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ്‌ സംഭവം.

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഇയാളെ ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സുരക്ഷാ കാരണങ്ങളാല്‍ യാത്രക്കാര്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറുന്നത് നിരോധിച്ചിട്ടുണ്ട്. 

English summary
The passenger was let down by the cockpit
topbanner

More News from this section

Subscribe by Email